മുംബൈ: കൊറോണയെ പ്രതിരോധിക്കാൻ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ബിസിസിഐ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി രൂപ സംഭാവന നൽകുമെന്ന് ബിസിസിഐ വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കു വേണ്ടിയും കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടിയും കേന്ദ്ര സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർ അറിയിച്ചു.
കോവിഡ്: ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി നൽകുമെന്ന് ബിസിസിഐ
11:48 PM Mar 28, 2020 | Deepika.com