കോട്ടയം: കൊറോണ വാർത്തകളിൽ വേദനയും ഭയവും നിരാശയും ഒറ്റപെടലുമായി കഴിയുന്നവർക്ക് ഓണ്‍ലൈൻ കൗണ്‍സലിംഗിനു സൗകര്യം.
കോണ്‍ഫറൻസ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (സിസിപിഐ) ധൈര്യവും ആശ്വാസവും നൽകാൻ എല്ലാ ജില്ലകളിലും കൗണ്‍സിലിംഗ് നൽകുമെന്നു പ്രസിഡന്റ് ഫാ. തോമസ് മതിലകത്ത് സിഎംഐ, സെക്രട്ടറി ഫാ. ബർണാർഡ് വർഗീസ് ഒഎഫ്എം എന്നിവർ അറിയിച്ചു.
താഴെപ്പറയുന്ന ഫോണ്‍ നന്പറുകളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ വിളിക്കാം. 94476 82223, 94962 37514, 86061 23331, 80780 51874. വെബ് സൈറ്റ്: www. catholicpsychologists. org/call4care.
കോവിഡ് ഭീതിവേണ്ട; കൗണ്‍സലിംഗിനു സൗകര്യം
10:21 PM Mar 28, 2020 | Deepika.com