ലക്നോ: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ 71 ജയിലുകളിൽ കഴിയുന്ന 11,000 തടവുകാർക്ക് പരോൾ അനുവദിക്കുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ. ജയിലുകളിൽ കോവിഡ്-19 വ്യാപനം ഒഴിവാക്കുന്നതിനാണ് നടപടി.
ഏഴു വർഷത്തിൽ താഴെ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് പരോൾ അനുവദിക്കുക. തടവുകാരെ തിങ്കളാഴ്ച മുതൽ വിട്ടയക്കുമെന്ന് ഡിജിപി അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്നവരെ ഗ്രാമങ്ങളിൽ തിരിച്ചെത്തിക്കാൻ യുപി സർക്കാർ 1,000 ബസുകൾ അനുവദിച്ചിരുന്നു.
കൊറോണ: യുപിയിൽ 11,000 തടവുകാർക്ക് പരോൾ
09:52 PM Mar 28, 2020 | Deepika.com