ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങാമെന്ന് മുഖ്യമന്ത്രി
07:54 PM Mar 28, 2020 | Deepika.com
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കുള്ള അവശ്യവസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ഉപ്പ്, പഞ്ചസാര, എണ്ണ, ഉള്ളി, തക്കാളി, വറ്റല്‍മുളക്, തേയില, പാല്‍പ്പൊടി, ബിസ്ക്കറ്റ്, റസ്ക്, പാല്, തൈര്, പച്ചക്കറി, മുട്ട, ശീതീകരിച്ച മത്സ്യമാംസാദികള്‍ എന്നിവ ഗുണനിലവാരം ഉറപ്പുവരുത്തി സംഭരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.