കോവിഡ് പ്രതിരോധത്തിന് രാജ്യത്തോട് സഹായം അഭ്യർഥിച്ച് പ്രധാനമന്ത്രി
05:26 PM Mar 28, 2020 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സഹായം അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തിനായാണ് സഹായം അഭ്യർഥിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകാനാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന.