പോ​ലീ​സ് കാ​ന്‍റീ​ൻ പൂ​ട്ടി​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ൽ

05:20 PM Mar 28, 2020 | Deepika.com
കാ​യം​കു​ളം: പോ​ലീ​സ് കാ​ന്‍റീ​ൻ പൂ​ട്ടി​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ൽ. കോ​വി​ഡിന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ൻ നാ​ടാ​കെ ജാ​ഗ്ര​ത​യോ​ടെ മുന്നോട്ടുപോകുമ്പോഴാണ് കാ​യം​കു​ളം ന​ഗ​ര​സ​ഭ​യും പോ​ലീ​സും ത​മ്മി​ൽ പോ​ര് മു​റു​കു​ന്ന​ത്.

ര​ണ്ട് ദി​വ​സം മു​മ്പ് ലോ​ക്ക്ഡൗ​ണി​നി​ടെ ഹെ​ൽ​മ​റ്റ് വ​ക്കാ​തെ യാ​ത്ര ചെ​യ്ത ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ​തി​രെ പോ​ലീ​സ് പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​മൈ​ത്രി കാ​ന്‍റീ​ൻ അ​ട​ച്ചു പൂ​ട്ടി​ക്കാ​ൻ ഇ​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്.

ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ കൈ​യേ​റ്റമുണ്ടായി. പിന്നാലെ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം സൂ​പ്ര​ണ്ടും സം​ഘ​വും കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ജീ​പ്പി​ലാ​ണ് എ​ത്തി​യ​ത്. പോ​ലീ​സു​കാ​രോ​ട് ഒ​ന്നും മി​ണ്ടാ​തെ സം​ഘം നേ​രെ കാ​ന്‍റീ​നി​ലെ​ത്തുകയും ലൈ​സ​ൻ​സ്‌ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സു​കാ​ർ മാ​ത്രം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ക​ഴി​ക്കു​ന്ന കാ​ന്‍റീ​ന് ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന് കാ​യം​കു​ളം സിഐ ജി.​ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ലൈ​സ​ൻ​സ് വേ​ണ​മെ​ന്ന് ആ​രോ​ഗ്യ സൂ​പ്ര​ണ്ട് നി​ല​പാ​ടെടുത്തു.

ഇ​തോ​ടെ​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളുമായത്. ഹെ​ൽ​ത്ത് സൂ​പ്ര​ണ്ട്, ഇ​ൻ​പെ​ക്ട​ർ, ഡ്രൈ​വ​ർ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രെ സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും പ​റ​ഞ്ഞു.