വി​ദേ​ശ സ​ന്ദർ​ശ​ക​ർ​ക്ക് താ​ൽ​ക്കാ​ലി​ക വി​ല​ക്കേ​ർ​പ്പ​ടു​ത്തി ചൈ​ന

03:53 PM Mar 28, 2020 | Deepika.com
ബെയ്ജിംഗ്: കോ​വി​ഡ് 19 ഭീ​തി​യി​ല്‍ വി​ദേ​ശ​ത്തു നി​ന്നു​ള്ള സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. വി​ദേ​ശ​ത്ത് നി​ന്നും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

വീ​സ​യും റ​സി​ഡ​ന്‍​സ് പെ​ര്‍​മി​റ്റും ഉ​ണ്ടെ​ങ്കി​ലും സ​ന്ദ​ര്‍​ശ​ക​രെ വി​ല​ക്കു​ക​യാ​ണ് ചൈ​ന. വി​ദേ​ശി​ക​ളാ​യ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല​ണ് ന​ട​പ​ടി. ചൈ​ന​യി​ല്‍ നി​ന്ന​ല്ലാ​ത്ത എ​ല്ലാ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കും രാ​ജ്യം നി​യ​ന്ത്ര​ണ​മേ​ര്‍​പ്പ​ടു​ത്തി​യി​രു​ന്നു. ആ​ഴ്ച​യി​ല്‍ ഒ​രു വി​മാ​ന​ത്തി​നാ​ണ് നി​ല​വി​ല്‍ അ​നു​മ​തി. അ​തി​ല്‍ 75 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ലെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം.

വ്യാ​ഴാ​ഴ്ച 55 പു​തി​യ കേ​സു​ക​ളാ​ണ് ചൈ​ന​യി​ല്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതി​ല്‍ 54 പേരും വി​ദേ​ശി​ക​ള്‍​ക്കാ​ണ്. കോ​വി​ഡ്-19 ലോ​ക​മെ​മ്പാ​ടും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദേ​ശി​ക​ളെ വി​ല​ക്കു​ന്ന​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.