കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ എംഎൽഎയെ അയോഗ്യനാക്കി
03:26 PM Mar 28, 2020 | Deepika.com
ഇംഫാൽ: മണിപ്പൂരിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ തൗനവോജാം ശ്യാംകുമാർ എന്ന എംഎൽഎയെ അയോഗ്യനാക്കി. സ്പീക്കർ വൈ.ഖേംചന്ദ്ര സിംഗാണ് ഇയാളെ അയോഗ്യനാക്കിയത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.