വിശാഖപട്ടണം: രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ വിശാഖപട്ടണത്തെ അടച്ചിട്ട മദ്യശാലയിൽ മോഷണം. ഗജുവാക്കയിൽ പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന മദ്യശാലയിലാണ് മോഷണം നടന്നത്.
ഇവിടെ നിന്നും 144 മദ്യകുപ്പികൾ മോഷണം പോയതായാണ് റിപ്പോർട്ട്. രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് മദ്യശാലകളും അടച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വിശാഖപട്ടണത്ത് അടച്ചിട്ട മദ്യശാലയിൽ മോഷണം
03:04 PM Mar 28, 2020 | Deepika.com