ലണ്ടൻ: പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പിന്നാലെ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്കിനും കോവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ഭരണനേതൃത്വം ആശങ്കയിൽ.
രോഗസ്ഥിരീകരണത്തിനു മുന്‍പ് ചാൻസലറും വിദേശകാര്യ സെക്രട്ടറിയുമടക്കം ഒട്ടേറെ ഉയർന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഇതോടെ ഇവരെല്ലാം സ്വയം നിരീക്ഷണത്തിലായിരിക്കുകയാണ്.
ഇതിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചതോടെ താൽക്കാലികമായി നിർമിക്കുന്ന ഫീൽഡ് ആശുപത്രികളുടെ നിർമാണം ഏറ്റെടുത്തിരിക്കുകയാണ് സൈന്യം. രോഗബാധ കൂടുതലുള്ള സ്ഥലങ്ങളിൽ രണ്ടായിരവും നാലായിരവും കിടക്കകളുള്ള ഫീൽഡ് ആശുപത്രികളാണ് നിർമിക്കുന്നത്.
പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇപ്പോൾ സ്വവസതിയിൽ നിരീക്ഷണത്തിലാണ്. അദ്ദഹത്തിന്റെ പങ്കാളി കാരി സിമണ്‍സ് ഗർഭിണിയാണ്. അവരെ മറ്റൊരു വസതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ബ്രിട്ടനിൽ ആരോഗ്യമന്ത്രിക്കും കോവിഡ്; ഭരണതലത്തിൽ ആശങ്ക
03:16 PM Mar 28, 2020 | Deepika.com