ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ നാലാം ദിവസത്തിലേക്ക് കടന്നതോടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്കാന് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊതുജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമാണ് രാഹുലിന്റെ അഭ്യർഥന.
അടച്ചുപൂട്ടലിനെ തുടര്‍ന്ന് നൂറു കണക്കിന് ആളുകളും അവരുടെ കുടുംബാംഗങ്ങളും വീടുകളിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നു. കഴിയുമെങ്കിൽ ഭക്ഷണവും താമസ സൗകര്യവും നൽകി സഹായിക്കുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കണമെന്ന് അഭ്യർഥിച്ച് രാഹുൽ ഗാന്ധി
01:12 PM Mar 28, 2020 | Deepika.com