പണമില്ല, ഭക്ഷണമില്ല, താമസസൗകര്യമില്ല; ഡൽഹിയിലെ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിൽ

02:15 PM Mar 28, 2020 | Deepika.com
ല​ക്‌​നോ: രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ലെ​ത്താ​നാ​കാ​തെ തെ​രു​വി​ല്‍ അ​ല​ഞ്ഞ് നൂ​റ് ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍. രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് രാജ്യതലസ്ഥാനത്തെ തെരുവുകളിൽ കു​ടു​ങ്ങിക്കിടക്കുന്നത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ നി​ന്നും പു​ല​ര്‍​ച്ച നാ​ലി​ന് വീ​ട്ടി​ലെ​ത്താ​ന്‍ ന​ട​പ്പ് ആ​രം​ഭി​ച്ച​താ​ണ് ദി​വ​സ വേ​ത​ന തൊ​ഴി​ലാ​ളി​യാ​യ റാ​മൗ​ത്ത​ര്‍. ഭാ​ര്യ​യും 12 വയസുകാ​ര​നാ​യ മ​ക​നും പ്രാ​യ​മാ​യ അ​ച്ഛ​നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ട്. കൈ​യി​ലു​ള്ള ചെ​റി​യ സ​മ്പാ​ദ്യം തീ​രു​ന്ന​തി​ന് മു​ന്‍​പ് ഏ​ത് വി​ധേ​ന​യെ​ങ്കി​ലും വീ​ട്ടി​ലെ​ത്താനാണ് കുടുംബത്തിന്‍റെ ശ്രമം.

റ​മൗ​ത്ത​റും കു​ടും​ബ​വും മാ​ത്ര​മ​ല്ല, ഇ​ത്ത​ര​ത്തി​ല്‍ വീ​ട്ടി​ലെ​ത്താ​ന്‍ വാ​ഹ​ന മാ​ര്‍​ഗ​മി​ല്ലാ​തെ ന​ട​ന്ന് നീ​ങ്ങു​ന്ന നൂ​റ് ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ ഗാ​സി​യാ​ബാ​ദി​ല്‍ കാ​ണാം. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടു​വെ​ങ്കി​ലും ഇ​വ​രി​ലാ​ര്‍​ക്കും വീ​ട്ടി​ലെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​ത്ത​ര​ത്തി​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ത്ത​രം സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് റ​മൗ​ത്ത​ര്‍ പ​റ​യു​ന്ന​ത്. ഇ​വി​ടെ നി​ര​വ​ധി വീ​ടു​ക​ള്‍ വൈ​റ​സ് ഭീ​തി​യി​ലാ​ണ്. സ്വ​യ​ര​ക്ഷ​യ്ക്ക് ആ​രെ ബ​ന്ധ​പ്പ​ട​ണ​മെ​ന്ന് ഇ​വ​ര്‍​ക്ക് അ​റി​യി​ല്ല. ആ​കെ പോ​ലീ​സി​നെ മാ​ത്ര​മേ അ​റി​യു. പ​ക്ഷേ അ​വ​ര്‍ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളോ​ട് വി​വ​രം പ​ങ്കു​വ​യ്ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

വീ​ടു​ക​ളി​ല്‍ പോ​കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കാ​ന്‍ യു​പി സ​ര്‍​ക്കാ​ര്‍ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കാ​ന്‍ പോ​യ സു​ഹൃ​ത്തി​നെ പോ​ലീ​സ് തി​രി​ച്ച് അ​യ​ച്ചു​വെ​ന്ന് ജ്യൂ​സ് വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ ഹാ​ഷിം പ​റ​യു​ന്നു.

കാ​ല്‍ ന​ട​യാ​യും മ​റ്റും വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന​വ​രാ​ണെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റ് ഷൈ​ലേ​ന്ദ്ര കു​മാ​ര്‍ സിം​ഗ് പ​റ​ഞ്ഞു. ആ​ളു​ക​ള്‍ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് ലോ​ക്ക് ഡൗ​ണ്‍ എ​ന്ന​ത് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ക്ഷേ പ​ല​കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് അ​വ​ര്‍ പു​റ​ത്തി​റ​ങ്ങു​ക​യാ​ണ്. ഉ​റ​പ്പാ​യും അ​വ​രെ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കും- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ലാ​ളി​ക​ളെ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച അ​വ​രെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് 19ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ യാ​ത്ര​ക്കാ​രെ ബ​സി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു​വെ​ന്നും ആ​രെ​യെ​ങ്കി​ലും ല​ക്ഷ​ണം കാ​ണി​ച്ചാ​ല്‍ അ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നും ഷൈ​ലേ​ന്ദ്ര കു​മാ​ര്‍ സിം​ഗ് അ​റി​യി​ച്ചു.