തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഗോഡൗണുകൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി സ്പർജന കുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും എക്സൈസ് കമ്മീഷണർക്കും അദ്ദേഹം കത്ത് നൽകി.
മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഗോഡൗണുകളിൽ മോഷണസാധ്യതയുണ്ട്. ഗോഡൗണുകൾക്ക് പുറത്തുള്ള വാഹനങ്ങളിലുള്ള മദ്യം മോഷ്ടിക്കാനുള്ള സാഹചര്യവുമുണ്ട്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ബെവ്കോ എംഡി ആവശ്യപ്പെട്ടു.
ഗോഡൗണുകളിൽ സ്ഥലമില്ലാത്തതിനാൽ മദ്യം ഇറക്കാൻ കഴിയുന്നില്ല. ഗോഡൗണുകളിൽ ഇറക്കാൻ കഴിയാത്ത മദ്യം തിരികെ കൊണ്ടുപോകണമെന്നും ലോക്ക്ഡൗൺ കഴിയുന്നതുവരെ കന്പനികൾ സ്വന്തം ഗോഡൗണിൽ മദ്യം സൂക്ഷിക്കണമെന്നും എംഡി ആവശ്യപ്പെട്ടു.
ബിവറേജസ് ഗോഡൗണുകൾക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ബെവ്കോ എംഡി
12:46 PM Mar 28, 2020 | Deepika.com