മുംബൈ: കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൗണായ മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ സൈന്യത്തിന്റെ സഹായം തേടി. അവശ്യസാധനങ്ങളുടെ നീക്കം ഉറപ്പുവരുത്തുന്നതിനുവേണ്ടിയും താത്കാലിക ആശുപത്രികളിലടക്കം വൈദ്യസഹായം തേടിയുമാണ് സൈന്യത്തിന്റെ സഹായം തേടിയത്.
പൂനയിലെ ആർമിയുടെ സതേൺ കമാൻഡ് ആസ്ഥാനവുമായി ബന്ധപ്പെട്ടതായാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും അവശ്യ വസ്തുക്കൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് സൗകര്യം ഒരുക്കണമെന്നുമാണ് പ്രധാന ആവശ്യം.
സൈന്യത്തിന്റെ സഹായം തേടി മഹാരാഷ്ട്ര സർക്കാർ
11:43 AM Mar 28, 2020 | Deepika.com