നാ​ലു​ഗോ​ളു​മാ​യി മെ​സി​യു​ടെ മാ​സ് തി​രി​ച്ചു​വ​ര​വ്; റ​യ​ലി​നു തോ​ൽ​വി; ലാ​ലി​ഗ​പോ​ര്

11:30 AM Feb 23, 2020 | Deepika.com
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ പോ​രാ​ട്ടം ക​ന​ക്കു​ന്നു. വ​ന്പ​ൻ ജ​യ​ത്തോ​ടെ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബാ​ഴ്സ​ലോ​ണ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി​യ​പ്പോ​ൾ, ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്ന റ​യ​ൽ മാ​ഡ്രി​ഡ് തോ​ൽ​വി​യോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.

സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി ഹാ​ട്രി​ക് സ​ഹി​തം നാ​ലു ഗോ​ളു​മാ​യി മി​ന്നി​ത്തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ഐ​ബ​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ ത​ക​ർ​ത്ത​ത്. 14, 37, 40, 87 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ളു​ക​ൾ. ക​ഴി​ഞ്ഞ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ മെ​സി​ക്കു ഗോ​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ന്‍റെ കേ​ടു​തീ​ർ​ക്കു​ന്ന​താ​യി​രു​ന്നു മെ​സി​യു​ടെ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ്. 89-ാം മി​നി​റ്റി​ൽ ആ​ർ​ത​റാ​ണ് ബാ​ഴ്സ​യു​ടെ ശേ​ഷി​ച്ച ഒ​രു ഗോ​ൾ നേ​ടി​യ​ത്.

തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ​വാ​ന്‍റെ​യോ​ട് റ​യ​ൽ മ​ഡ്രി​ഡ് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി വ​ഴ​ങ്ങി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ലെ​വാ​ന്‍റെ റ​യ​ലി​നെ ഞെ​ട്ടി​ച്ച​ത്. 79ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ ഹോ​സെ ലൂ​യി​സ് മൊ​റാ​ല​സാ​ണ് ലെ​വാ​ന്‍റെ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല​യും ഈ ​മ​ത്സ​ര​ത്തി​ൽ തോ​ൽ​വി​യു​മാ​യ​തോ​ടെ​യാ​ണ് റ​യ​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട​ത്.

ഐ​ബ​റി​നെ​തി​രാ​യ വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 25 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 55 പോ​യി​ന്‍റാ​യി. ലെ​വാ​ന്‍റെ​യോ​ടു തോ​റ്റ റ​യ​ലി​ന് ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 53 പോ​യി​ന്േ‍​റ​യു​ള്ളൂ.