സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തി​പ്പി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

11:05 AM Feb 23, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ​ർ​വീ​സി​ലി​രു​ന്ന് പി​എ​സ്‌​സി കോ​ച്ചിം​ഗ് സെന്‍റർ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

സെ​ക്ര​ട്ടേ​റി​യ​റ്റ് പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ ജോ​ലി​നോ​ക്കു​ന്ന മൂന്ന് പേ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി​യും പി​എ​സ്‌​സി സെ​ക്ര​ട്ട​റി​യും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ശി​പാ​ര്‍​ശ ഫെ​ബ്രു​വ​രി ആ​ദ്യം പി​എ​സ്‌​സി സെ​ക്ര​ട്ട​റി പൊ​തു​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യി​രു​ന്നു. പൊ​തു​ഭ​ര​ണ​വ​കു​പ്പ് പ​രാ​തി വി​ജി​ല​ന്‍​സി​ന് കൈ​മാ​റുകയായിരുന്നു. വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍.

പി​എ​സ്‌​സി​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള സെ​ക്ഷ​നു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യി കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ള്‍ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പ​രാ​തി.