ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം നൽകുന്നത് സ്വർണത്തളികയിലും വെള്ളിപ്പാത്രങ്ങളിലും. ഇതിനായുള്ള തളികകൾ രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ഡൽഹിയിൽ എത്തിച്ചു.
അരുണ്‍ പാബുവാൾ എന്നയാളാണു വിശേഷപ്പെട്ട പാത്രങ്ങൾ രൂപകൽപന ചെയ്തു നിർമിച്ചിരിക്കുന്നത്. മൂന്നാഴ്ചകൊണ്ട് നിർമിച്ച ട്രംപ് കളക്ഷൻ എന്നു പേരിട്ടിരിക്കുന്ന പാത്രങ്ങൾ, ട്രംപ് ഡൽഹിയിൽ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു കരുതപ്പെടുന്നത്.
മുൻ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദർശിച്ച 2010, 2015 വർഷങ്ങളിലും പാബുവാളാണ് പ്രത്യേക പാത്രങ്ങൾ നിർമിച്ചത്. ചെന്പിലും ഓടിലും നിർമിക്കുന്ന പാത്രങ്ങളിൽ സ്വർണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർക്കുകയാണു ചെയ്യുന്നത്.
ട്രംപിനും കുടുംബത്തിനും ഭക്ഷണം നൽകാൻ സ്വർണത്തളിക, വെള്ളിപ്പാത്രങ്ങൾ
10:50 AM Feb 23, 2020 | Deepika.com