തിരുവനന്തപുരം: കെഎഎസ് പരീക്ഷയുടെ ചോദ്യം ചോർന്നു കിട്ടിയെന്ന രീതിയിൽ പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരേ നടപടിക്കു പിഎസ് സി. ഇതിനു മുന്നോടിയായി സെക്രട്ടറിയേറ്റിലെ സെക്ഷൻ ഓഫീസർക്കു നോട്ടീസ് നൽകി.
കെഎഎസ് പരീക്ഷാർഥി കൂടിയായ ഈ ഉദ്യോഗസ്ഥനാണ് പിഎസ്സി നേരിട്ടു നോട്ടീസ് നൽകിയത്. ശനിയാഴ്ച നടന്ന കഐഎസ് പരീക്ഷയുടെ ചോദ്യം ചോർന്നു കിട്ടിയെന്ന രീതിയിൽ വാട്സ്ആപിൽ പ്രചാരണം നടത്തിയതിനെ തുടർന്നാണു നടപടി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന നടപടിയുണ്ടാകും. വകുപ്പുതല നടപടിയും വരും.
ഇതിനുപുറമേ പിഎസ്സി കോച്ചിംഗ് സെന്ററുകൾ നടത്തുന്ന രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർക്കും പൊതുഭരണവകുപ്പ് കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. ചില ഉദ്യോഗാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
"കെഎഎസ്' ചോർന്നെന്നു പ്രചാരണം; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് നോട്ടീസ്
09:59 AM Feb 23, 2020 | Deepika.com