കോട്ടയം: എസ്സി /എസ്ടി സംവരണ പ്രശ്നത്തിൽ ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. അഖിലേന്ത്യ ഹർത്താലിന്റെ ഭാഗമായാണ് കേരളത്തിലും ഹർത്താൽ നടത്തുന്നത്.
പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പ്, ആംബുലൻസ് സർവീസ്, വിവാഹ പാർട്ടികളുടെ വാഹനങ്ങൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
ദളിത് സംയുക്ത സമിതിയുടെ ഹർത്താൽ തുടങ്ങി
06:28 AM Feb 23, 2020 | Deepika.com