കൊ​റോ​ണ: വി​മാ​ന യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കി

05:34 AM Feb 23, 2020 | Deepika.com
മും​ബൈ: കൊ​റോ​ണ ബാ​ധ അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കി രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ. മു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല​ട​ക്കം കൂ​ടു​ത​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ലേ​ഷ്യ, ഇ​ന്തോ​നീ​ഷ്യ, വി​യ​റ്റ്നാം, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ​യും ഇ​നി​മു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്നു​മാ​ണ് വി​വ​രം.

ഇ​തോ​ടൊ​പ്പം, ചൈ​ന, ഹോ​ങ്കോം​ഗ്, സിം​ഗ​പ്പൂ​ർ, താ​യ്‌​ല​ൻ​ഡ്, ജ​പ്പാ​ൻ, ഉ​ത്ത​ര​കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും മും​ബൈ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ല്ലാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.