കൊ​റോ​ണ​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ചു​രു​ങ്ങി​വ​രു​ന്നെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

05:12 AM Feb 23, 2020 | Deepika.com
ജ​നീ​വ: ആ​ഗോ​ള​ത​ല​ത്തി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ചു​രു​ങ്ങി​വ​രു​ന്നെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. അ​വ​സ​ര​ങ്ങ​ളു​ടെ വാ​തി​ൽ പൂ​ർ​ണ​മാ​യി അ​ട​യു​ന്ന​തി​നു​മു​മ്പ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സം​ഘ​ട​ന മു​ന്ന​റി​യി​പ്പു ന​ൽ​കി.

ചൈ​ന​യ്ക്കു​പു​റ​ത്ത് വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ങ്കി​ലും ചൈ​ന​യി​ലേ​ക്ക് യാ​ത്ര ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രി​ലും വൈ​റ​സ് ബാ​ധി​ച്ച​വ​രു​മാ​യി നേ​രി​ട്ടി​ട​പ​ഴ​കാ​ത്ത​വ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു​ണ്ടെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ അ​റി​യി​ച്ചു.

വൈ​റ​സ് ബാ​ധ ഏ​തു​ത​ല​ത്തി​ലേ​ക്കും പോ​യേ​ക്കാം. സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.