ഷഹീൻബാഗ് സമരക്കാർക്കെതിരെ രൂക്ഷവിമർശനവുമായി മുക്താർ അബ്ബാസ് നഖ്വി
04:55 AM Feb 23, 2020 | Deepika.com
ന്യൂഡൽഹി: ഷഹീൻബാഗ് സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. സമരക്കാർ അവരുടെ അവകാശങ്ങളേക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളുവെന്ന് നഖ്വി പറഞ്ഞു. രാജ്യത്തോട് ചില കടമകൾ ഓരോരുത്തർക്കും ഉണ്ടെന്ന് സമരക്കാർ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങൾ എല്ലായിടത്തും സർവസാധാരണമാണെന്നും അതിന്റെ പേരിൽ റോഡ് ഉപരോധിച്ച് സമരം ചെയ്യുകയല്ല വേണ്ടതെന്നും നഖ്വി കൂട്ടിച്ചേർത്തു.