നെ​ടു​മ്പാ​ശേ​രി​യി​ല്‍ വ​ൻ സ്വ​ര്‍​ണ​വേ​ട്ട; ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

11:40 PM Feb 22, 2020 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​വേ​ട്ട. ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്ന​ര കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ടോ​യ്‌​ലെ​റ്റി​ല്‍​നി​ന്ന് 2.75 കി​ലോ​ഗ്രാം സ്വ​ര്‍​ണ​വും ദു​ബാ​യി​ല്‍ നി​ന്ന് പേ​സ്റ്റ് രൂ​പ​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണ​വും പി​ടി​കൂ​ടി.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ടോ​യ്‌​ലെ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ വി​ല വ​രും. ദു​ബാ​യി​ല്‍ നി​ന്ന് പേ​സ്റ്റ് രൂ​പ​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന 800 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് 32 ല​ക്ഷം രൂ​പ വി​ല വ​രും.