പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ പെ​ൺ​കു​ട്ടി​ക്ക് വ​ധ ഭീ​ഷ​ണി; 10 ല​ക്ഷം ഇ​നാം പ്ര​ഖ്യാ​പി​ച്ച് ശ്രീ​രാം സേ​ന

10:42 PM Feb 22, 2020 | Deepika.com
ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​നി​ടെ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ പെ​ൺ​കു​ട്ടി​യെ വ​ധി​ക്കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ച് തീ​വ്ര​വ​ല​തു സം​ഘ​ട​ന​യാ​യ ശ്രീ​രാം സേ​ന. പെ​ൺ​കു​ട്ടി​ക്കെ​തി​രെ വ​ധ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന വീ​ഡി​യോ ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. സ​ർ​ക്കാ​ർ പെ​ൺ​കു​ട്ടി​യെ ജ​യി​ൽ‌​നി​ന്ന് പു​റ​ത്തി​റ​ക്ക​രു​തെ​ന്നും പു​റ​ത്തി​റ​ക്കി​യാ​ൽ‌ താ​ൻ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും ശ്രീ​രാ​മ സേ​ന പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജീ​വ് മ​രാ​ദി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ഓ​ൾ ഇ​ന്ത്യ മ​ജ്‌​ലി​സ് ഇ ​ഇ​ത്തി​ഹാ​ദു​ൽ മു​സ്‌​ലി​മീ​ൻ (എ​ഐ​എം​ഐ​എം) നേ​താ​വ് അ​സ​സു​ദ്ദീ​ൻ ഉ​വൈ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ഭ​ര​ണ​ഘ​ട​നാ സം ​ര​ക്ഷ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് അ​മൂ​ല്യ ലി​യോ​ണ എ​ന്ന പെ​ൺ​കു​ട്ടി പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. ചി​ക്മം​ഗ​ലു​രു​വി​ലെ കൊ​പ്പ സ്വ​ദേ​ശി​നി​യാ​ണ് പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ അ​മൂ​ല്യ.

സം​സ്ഥാ​ന​വും കേ​ന്ദ്ര സ​ർ​ക്കാ​രും ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​വ​ളെ വി​ട്ട​യ​ക്ക​രു​ത്. അ​വ​ളെ വി​ട്ട​യ​ച്ചാ​ൽ ത​ങ്ങ​ൾ അ​വ​ളെ ഒ​രു ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ലും- ലി​യോ​ണെ​യ്ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ റാ​ലി​യി​ൽ സ​ഞ്ജീ​വ് മ​രാ​ദി ഭീ​ഷ​ണി മു​ഴ​ക്കി. അ​മൂ​ല്യ​യെ കൊ​ല്ലു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും ഇ​യാ​ൾ റാ​ലി​യി​ൽ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ‌ ഇ​ത്ത​ര​മൊ​രു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്.