ശ്രീനഗർ: സംസ്ഥാനത്ത് തീവ്രവാദികളുടെ എണ്ണം 250 ൽ താഴെയായി കുറഞ്ഞതായി ജമ്മുകാഷ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 25 ഭീകരരെ സുരക്ഷാസേന വധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഇതുവരെ മൂന്ന് തീവ്രവാദികൾ മാത്രമാണ് അതിർത്തിയിലൂടെ താഴ്വരയിലേക്ക് നുഴഞ്ഞുകയറിയതായി സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നാളുകളേക്കാൾ തീവ്രവാദികളുടെ എണ്ണം കുറഞ്ഞുവരികയാണ്. താഴ്വരയിൽ പ്രവർത്തനനിരതരായ 240-250 തീവ്രവാദികൾ മാത്രമാണുള്ളത്. നുഴഞ്ഞുകയറിയ മൂന്നു പേരിൽ ഒരാളെ അടുത്തിടെ ത്രാലിലെ ഏറ്റുമുട്ടലിൽ വധിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഇതുവരെ വിജയകരമായ ഒരു ഡസൻ ഓപ്പറേഷനുകൾ നടത്താനായി. അതിൽ 10 എണ്ണം കാഷ്മീർ താഴ്വരയിലും രണ്ടെണ്ണം ജമ്മുവിലുമായിരുന്നു. ഈ ഓപ്പേറഷനുകളിൽ 25 തീവ്രവാദികളെ വധിച്ചു. ഒമ്പത് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും പോലീസ് മേധാവി കൂട്ടിച്ചേർത്തു.
കാഷ്മീരിൽ പ്രവർത്തനനിരതരായ 250 തീവ്രവാദികൾ, 25 പേരെ വധിച്ചു: പോലീസ് മേധാവി
06:48 PM Feb 22, 2020 | Deepika.com