തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് കമ്മീഷൻ അധ്യക്ഷൻ നിർദേശം നൽകിയത്. സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
മർദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കറിന്റെ ഭാര്യ രേഷ്മ തൽഹത്തിന്റെ പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കേസിന്റെ അന്വേഷണ റിപ്പോർട്ടുകൾ ഹൈക്കോടതിയുടെ പരിഗണനയിലെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എഡിജിപിയുടെ മകൾ ഡ്രൈവറെ മർദിച്ച കേസ്: അന്വേഷണം വേഗത്തിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
06:45 PM Feb 22, 2020 | Deepika.com