ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്

06:30 PM Feb 22, 2020 | Deepika.com
വത്തിക്കാൻ: രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിച്ചു.

1712 ഏപ്രിൽ 23നു തമിഴ്നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തിൽ ഹൈന്ദവകുടുംബത്തിൽ ജനിച്ച ദേവസഹായം പിള്ള 1741ൽ ക്രിസ്തുമതം സ്വീകരിച്ചു. 1752 ജനുവരി 14ന് നിരുനൽവേലിക്കടുത്തുള്ള കാറ്റാടിമലയിൽ വച്ച് വിശ്വാസത്തിനു വേണ്ടി വെടിയേറ്റു മരിച്ച ലാസർ എന്ന ദേവസഹായം പിള്ളയെ 2012ഡിസംബർ രണ്ടിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി