ഡോ​ണ​ൾ​ഡ് ട്രം​പി​നൊപ്പം മോ​ദി താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കി​ല്ല

03:32 PM Feb 22, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഒ​പ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് ട്രം​പും കു​ടും​ബാം​ഗ​ങ്ങ​ളും താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ന​രേ​ന്ദ്ര മോ​ദി ട്രം​പി​നൊ​പ്പം താ​ജ്മ​ഹ​ല്‍ സ​ന്ദ​ർ​ശി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫെ​ബ്രു​വ​രി 24നാ​ണ് ട്രം​പ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തു​ക. ഭാ​ര്യ മെ​ലാ​നി​യ ട്രം​പ്, മ​ക​ൾ ഇ​വാ​ങ്ക തു​ട​ങ്ങി​യ​വ​രും ട്രം​പി​നൊ​പ്പ​മു​ണ്ട്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ റോ​ഡ് ഷോ​യ്ക്കും ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​ക്കും ശേ​ഷം തി​ങ്ക​ളാ​ഴ്ച ട്രം​പ് ആ​ഗ്ര​യി​ലെ​ത്തും.

ആ​ഗ്ര​യി​ൽ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ഒ​ന്നു​മി​ല്ല. അ​തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​വി​ടെ​യു​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.