കൊച്ചി: കഴിഞ്ഞ ഏതാനും ദിവസമായി മാറ്റമില്ലാതെ തുടർന്ന പെട്രോൾ വില ഇന്ന് അഞ്ചു പൈസ വർധിച്ചു. 73.96 പൈസയായിരുന്ന പെട്രോളിന് ഇന്ന് 74.01 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് വിലവർധിച്ചത് ഇന്നാണ്.
അതേസമയം ഡീസൽ വില 68.36 രൂപയിൽ തുടരുകയാണ്. നാല് ദിവസം മുൻപ് പെട്രോളിന് അഞ്ച് പൈസയുടെയും ഡീസലിന് ആറ് പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു.
പെട്രോളിന് അഞ്ചു പൈസ കൂടി; ഡീസൽ വിലയിൽ മാറ്റമില്ല
02:27 PM Feb 22, 2020 | Deepika.com