കോഴിക്കോട്: ആറ് എംഎസ്എഫ് പ്രവർത്തകർക്ക് സസ്പെൻഷൻ. എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാൻ വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തിലാണ് പ്രവർത്തകർക്ക് സസ്പെൻഷൻ.
സംഭവത്തിൽ മായിൻ ഹാജി, പിഎംഎ സലാം എന്നിവരെ ലീഗ് നേതൃത്വം അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭാരവാഹികളും സംസ്ഥാന കൗൺസിൽ അംഗങ്ങളുമുൾപ്പടെ ആറ് പേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ആറ് എംഎസ്എഫ് പ്രവർത്തകർക്ക് സസ്പെൻഷൻ
01:09 PM Feb 22, 2020 | Deepika.com