ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി സു​രേ​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റു

12:57 PM Feb 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റു. ഇ​ന്ന് രാ​വി​ലെ 10.30ന് ​പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സു​രേ​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റ​ത്. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്. രാ​ജ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, മ​ധ്യ​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ സു​രേ​ന്ദ്ര​ന് വ​ൻ സ്വീ​ക​ര​ണ​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ​ത്.