ന്യൂഡല്‍ഹി: മെലാനിയ ട്രംപിന്റെ ഡല്‍ഹി സര്‍ക്കാര്‍ സ്കൂളിലെ സന്ദര്‍ശന പരിപാടിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയായ്ക്കും ക്ഷണമില്ല. കേന്ദ്രസര്‍ക്കാര്‍ കേജരിവാളിനെയും സിസോദിയായെയും മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന് എഎപി ആരോപിച്ചു.
ഡല്‍ഹി സര്‍ക്കാര്‍ സ്കൂളിലെ ഹാപ്പിനെസ് ക്ലാസ് കാണുന്നതിനാണ് മെലാനിയ സ്കൂള്‍ സന്ദര്‍ശനം നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് മെലാനിയ ട്രംപ് സ്കൂളിൽ എത്തുന്നത്.
മെലാനിയ ട്രംപിന്റെ സ്കൂൾ സന്ദർശന പരിപാടിയിൽ കേജരിവാളിനു ക്ഷണമില്ല
12:52 PM Feb 22, 2020 | Deepika.com