വെല്ലിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം കളിനിർത്തുമ്പോൾ കിവീസ് 216/5 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കേ 51 റണ്‍സിന്റെ ലീഡ് കിവീസിനുണ്ട്. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 165 റണ്‍സിന് പുറത്തായിരുന്നു.
89 റണ്‍സ് നേടിയ കെയ്ൻ വില്യംസണിന്റെ അർധ സെഞ്ചുറിയാണ് കിവീസിന് ലീഡ് സമ്മാനിച്ചത്. നൂറാം ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്ലർ 44 റണ്‍സ് നേടി പുറത്തായി. കളിനിർത്തുമ്പോൾ വിക്കറ്റ് കീപ്പർ ബി.ജെ.വാട് ലിംഗ് (14), കോളിൻ ഡി ഗ്രാന്റ്ഹോം (4) എന്നിവരാണ് ക്രീസിൽ. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി.
122/5 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സിന് അധികം ആയുസുണ്ടായില്ല. 43 റണ്‍സ് കൂടി കൂട്ടിച്ചേർത്തപ്പോൾ ഇന്ത്യയ്ക്ക് അവസാന അഞ്ച് വിക്കറ്റ് കൂടി നഷ്ടമായി. 46 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ ടോപ്പ് സ്കോററായി. കിവീസിനായി കെയ്ൽ ജാമിസണും ടിം സൗത്തിയും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി.
വില്യംസണ് തിളങ്ങി; കിവീസിന് ലീഡ്
11:58 AM Feb 22, 2020 | Deepika.com