ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് വിദേശത്തുപോകാൻ അനുമതി. ഡൽഹി റോസ് അവന്യൂ കോടതിയാണ് തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി നൽകിയത്.
ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നേരിടുന്നതിനാലാണ് വിദേശത്തുപോകാൻ പ്രത്യേകാനുമതി വേണ്ടിവന്നത്. യുഎഇ, ഫ്രാൻസ്, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി.
ശശി തരൂരിനു വിദേശത്തുപോകാൻ അനുമതി
11:01 AM Feb 22, 2020 | Deepika.com