ഹ​രി​പ്പാട്ട് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

01:39 PM Feb 22, 2020 | Deepika.com
ഹ​രി​പ്പാ​ട്: ഉ​ത്സ​വം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. കൊ​ല്ലം സ്വ​ദേ​ശി ക​ലേ​ഷ് (48) ആ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് പ​ള്ളി​പ്പാ​ട് ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ് ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്ന അ​പ്പു എ​ന്ന ആ​ന ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ട​ഞ്ഞ​ത്.

പെ​ട്ടെന്നു പ്ര​കോ​പി​ത​നാ​യ ആ​ന ഇ​ട​ഞ്ഞ് ഒ​ന്നാം പാ​പ്പാ​നാ​യ ക​ലേ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ലേ​ഷി​ന്‍റെ തു​ട​യെ​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കു​ത്തേ​റ്റ പാപ്പാനെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​

ര​ണ്ടാം പാ​പ്പാ​ൻ സ​ഞ്ജു ആ​ന​പ്പു​റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്നു മൂ​ന്നു ​മ​ണി​ക്കൂ​റോ​ളം ഹ​രി​പ്പാ​ട് പ്ര​ദേ​ശ​ത്താ​കെ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച ആ​ന സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ ക​ൽ​വി​ള​ക്ക് മ​റി​ച്ചി​ടു​ക​യും ആ​ന​ക്കൊ​ട്ടി​ലി​ന്‍റെ സൈ​ഡ് ക​ന്പി, സ്റ്റേ​ജി​ന്‍റെ സൈ​ഡ് ക​ന്പി എ​ന്നി​വ ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ലെ മ​തി​ലി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ക​ലി തീ​രാ​തെ ആ​ന വൈ​ദ്യു​തി ലൈ​ൻ വ​ലി​ച്ച് പൊ​ട്ടി​ക്കു​ക​യും പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. പു​ല​ർ​ച്ചെ 1. 45 ഓ​ടെ മ​യ​ക്കു​വെ​ടി​വ​ച്ച് ആ​ന​യെ ത​ള​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​പ്പാ​ട് ഫ​യ​ർ ഫോ​ഴ്സ്, പോ​ലീ​സ്, ഹ​രി​പ്പാ​ട് ആ​ക്സി​ഡ​ന്‍റ് റെ​സ്ക്യു ടീം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.