ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്നു വെള്ളിയാഴ്ച 109 പേർ മരിച്ചു. ഇതോടെ കൊറോണ ബാധമൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 2,345 ആയെന്ന് ആരോഗ്യകമ്മീഷൻ അറിയിച്ചു.
397 പേർക്കു കൂടി വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ 76,288 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ വിവിധ ജയിലുകളിലായി 500 തടവുകാർക്കു കൊറോണരോഗം പിടിപെട്ടു. ഹുബൈ പ്രവിശ്യയിലെ ജയിലുകളിൽ നിന്ന് 271 കൊറോണകേസുകൾ വെള്ളിയാഴ്ച റിപ്പോർട്ടു ചെയ്തു.
ഹുബൈ പ്രവിശ്യാ ആസ്ഥാനമായ വുഹാനിലെ വനിതാ ജയിലിലാണ് കൂടുതൽ രോഗികളുള്ളതെന്ന് പ്രിസൺ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഹിപിംഗ് പറഞ്ഞു.
ഇറാനിൽ രണ്ടു പേർ കൊറോണമൂലം മരിച്ചു. 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണകൊറിയയിലും ഇതിനകം രണ്ടുപേർ കൊറോണ ബാധിച്ച് മരിച്ചു. ദക്ഷിണകൊറിയയിലെ കൊറോണ രോഗികളുടെ എണ്ണം 204 ആയി. ഇതോടെ മാളുകളും റസ്റ്റോറന്റുകളും അടച്ചിട്ടിരിക്കുകയാണ്.
കൊറോണ: ചൈനയിൽ വെള്ളിയാഴ്ച മരിച്ചത് 109 പേർ
08:47 AM Feb 22, 2020 | Deepika.com