കൊല്ലത്ത് ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
07:56 AM Feb 22, 2020 | Deepika.com
പരവൂർ: കൊല്ലം പരവൂരിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തെക്കുംഭാഗം സ്വദേശികളായ ഷെമീർ(20), തൗസീഫ്(23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്കാണ് അപകടം ഉണ്ടായത്.