കുവൈത്ത് സിറ്റി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി കുവൈത്ത് റദ്ദാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.
അതേസമയം രണ്ടാഴ്ചക്കിടെ ഇറാൻ സന്ദർശിച്ചവരെ പ്രത്യേകം നിരീക്ഷണത്തിൽ വയ്ക്കുമെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇറാനിൽ കൊറോണ ബാധിച്ചു രണ്ടു പേര് മരിച്ച സാഹചര്യത്തിലാണ് വിമാന സർവീസുകൾ കുവൈത്ത് നിര്ത്തലാക്കിയത്.
കൊറോണ: ഇറാനിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി കുവൈത്ത്
05:16 AM Feb 22, 2020 | Deepika.com