ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഒരു ഡോക്ടർ കൂടി മരിച്ചു. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിലെ ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിലെ ഡോ. പെംഗ് യിൻഹുവ(29) ആണു മരിച്ചത്. കൊറോണയ്ക്കിരയായി മരിച്ച ഒമ്പതാമത്തെ ആരോഗ്യ പ്രവർത്തകനാണ് ഇദ്ദേഹം.
കൊറോണ വൈറസ് രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റി വച്ചയാളാണ് യിൻഹുവ. ജനുവരിയിൽ ചൈനീസ് പുതുവത്സരാഘോഷ സമയത്ത് വിവാഹിതനാകേണ്ടതായിരുന്നു ഡോക്ടർ. വുഹാനിൽ കൊറോണ പടർന്നു പിടിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു.
അതേസമയം, കൊറോണ മരണം 2,250 ആയി ഉയർന്നിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 76,794.
കൊറോണ: ചൈനയിൽ ഒരു ഡോക്ടർ കൂടി മരിച്ചു
04:00 AM Feb 22, 2020 | Deepika.com