ഉ​മ​ർ അ​ക്മ​ലി​ന് പി​സി​ബി​യു​ടെ സ​സ്പെ​ൻ​ഷ​ൻ

04:21 PM Feb 20, 2020 | Deepika.com
ഇ​സ്‌ലാമാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ താ​രം ഉ​മ​ർ അ​ക്മ​ലി​നെ പാ​ക്ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ സ​സ്പെ​ൻ​ഷ​ന്‍റെ കാ​ലാ​വ​ധി​യോ കാ​ര​ണ​മോ വെ​ളി​പ്പെ​ടു​ത്താ​ൻ പി​സി​ബി ത​യാ​റാ​യി​ട്ടി​ല്ല. പാ​ക്ക് ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ എ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ൽ നി​ന്നും താ​ര​ത്തി​ന് വി​ല​ക്കു​ണ്ട്.

വി​ല​ക്ക് വ​ന്ന​തോ​ടെ പി​എ​സ്എ​ൽ ഫൈ​ന​ൽ ക​ളി​ക്കാ​ൻ താ​ര​ത്തി​ന് ക​ഴി​യി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ക്വാ​ട്ട ഗ്ലാ​ഡി​യേ​റ്റേ​ഴ്സി​ന്‍റെ താ​ര​മാ​യ ഉ​മ​ർ അ​ക്മ​ലി​ന് പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്ന് പി​സി​ബി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ പാ​ക്ക് ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​മ​ർ അ​ക്മ​ൽ ട്രെ​യി​ന​റെ തു​ണി​യ​ഴി​ച്ച് കാ​ണി​ച്ച സം​ഭ​വം വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി വാ​ർ​ത്ത​യും പു​റ​ത്തു​വ​രു​ന്ന​ത്. എ​ന്നും വി​വാ​ദ​ങ്ങ​ളു​ടെ തോ​ഴ​നാ​യ ഉ​മ​ർ അ​ക്മ​ൽ ദീ​ർ​ഘ​കാ​ല​മാ​യി മോ​ശം ഫോ​മി​നെ തു​ട​ർ​ന്ന് ടീ​മി​ന് പു​റ​ത്താ​ണ്.