ട്രം​പി​നെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു! സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ 70 ല​ക്ഷ​മ​ല്ല ഒ​രു ല​ക്ഷം

02:39 PM Feb 20, 2020 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന ത​ന്നെ സ്വീ​ക​രി​ക്കാ​ൻ 70 ല​ക്ഷം പേ​ർ എ​ത്തു​മെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ത​ന്‍റെ റോ​ഡ് ഷോ​യ്ക്ക് ഇ​രു​വ​ശ​വു​മാ​യി ഇ​ത്ര​യ​ധി​കം പേ​ർ തി​ങ്ങി​ക്കൂ​ടു​മെ​ന്ന് ആ​വേ​ശ​പൂ​ർ​വം അ​ദ്ദേ​ഹം പ​റ​ഞ്ഞു​വെ​ങ്കി​ലും ക​ഷ്ടി​ച്ച് ഒ​രു ല​ക്ഷം പേ​രെ​യാ​ണ് ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​പ്ര​കാ​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ട്രം​പും മോ​ദി​യും ആ​ദ്യ​മെ​ത്തു​ന്ന​ത് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​ത​വു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലാ​ണ്. ഇ​വി​ടെ നി​ന്നും ഇ​രു​വ​രും എ​സ്പി റിം​ഗ് റോ​ഡ് വ​ഴി ഇ​ന്ദി​രാ പാ​ല​വും ക​ട​ന്ന് പു​തു​താ​യി നി​ർ​മി​ച്ച ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തും. തു​ട​ർ​ന്ന് ട്രം​പും മോ​ദി​യും ജ​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ക്കും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​യ ജ​നാ​ധി​പ​ത്യ​വും ലോ​ക​ത്തിലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​വും ത​മ്മി​ൽ 24ന് ​ക​ണ്ടു​മു​ട്ടു​ക​യാ​ണെ​ന്നാ​ണ് ട്രം​പി​ന്‍റെ വ​ര​വി​നെ​ക്കു​റി​ച്ച് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി ട്വ​റ്റ​റി​ൽ കു​റി​ച്ച​ത്.