ലിം​ഗാ​യ​ത്ത് മ​ഠാ​ധി​പ​തി​യാ​കാ​ൻ മു​സ്ലിം യു​വാ​വ്; ക​ർ​ണാ​ട​ക​യി​ലെ അ​പൂ​ർ​വ​ത

02:10 PM Feb 20, 2020 | Deepika.com
ബം​ഗ​ളു​രു: ലിം​ഗാ​യ​ത്ത് മ​ഠ​ത്തി​ന്‍റെ ത​ല​പ്പ​ത്തേ​ക്കു മു​സ്ലിം യു​വാ​വ്. ഉ​ത്ത​ര​ക​ർ​ണാ​ട​ക​യി​ലെ ഗ​ഡാ​ഗ് ജി​ല്ല​യി​ലു​ള്ള ലിം​ഗാ​യ​ത്ത് മ​ഠ​ത്തി​നാ​ണ് ഇ​നി മു​സ്ലീം യു​വാ​വ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ദി​വാ​ൻ ഷെ​രീ​ഫ് റ​ഹിം അ​ൻ​സാ​ബ് മു​ല്ല​യെ​യാ​ണ് അ​സു​തി ഗ്രാ​മ​ത്തി​ലെ കോ​ര​ണേ​ശ്വ​ര ശാ​ന്തി​ധാ​മ മ​ഠ​ത്തി​ൽ മ​ഠാ​ധി​പ​തി​യാ​കു​ന്ന​ത്. ഫെ​ബ്രു​വ​രി 26-ന് ​മു​ല്ല ഇ​വി​ടെ ചു​മ​ത​ല​യേ​ൽ​ക്കും. ക​ല​ബു​ർ​ഗി​യി​ൽ 350 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള​ള കോ​ര​നേ​ശ്വ​ര ശാ​ന്തി​ധാ​മ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഠ​മാ​ണ് മു​രു​ഗ​രാ​ജേ​ന്ദ്ര കോ​ര​നേ​ശ്വ​ര ശാ​ന്തി​ധാ​മ. ചി​ത്ര​ദു​ർ​ഗ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ ​ജ​ഗ​ദ്ഗു​രു മു​രു​ഗ​രാ​ജേ​ന്ദ്ര മ​ഠ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 361 മ​ഠ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

12-ാം നൂ​റ്റാ​ണ്ടി​ൽ ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ​പ​രി​ഷ്ക​ർ​ത്താ​വാ​യ ബ​സ​വ​ണ്ണ​യു​ടെ ആ​ശ​യ​ങ്ങ​ളി​ൽ ചെ​റു​പ്പ​ത്തി​ലെ ആ​കൃ​ഷ്ട​നാ​യാ​ണ് ഷെ​രീ​ഫ് ആ​ത്മീ​യ​ത​യു​ടെ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്. കോ​ര​ണേ​ശ്വ​ര ശി​വ​യോ​ഗി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യ ഷെ​രീ​ഫി​ന്‍റെ പി​താ​വ് റ​ഹിം അ​ൻ​സാ​ബ് മു​ല്ല, ഗ്രാ​മ​ത്തി​ൽ മ​ഠ​ത്തി​നു ര​ണ്ടേ​ക്ക​ർ ഭൂ​മി ന​ൽ​കി​യി​രു​ന്നു.

2019 ന​വം​ബ​ർ പ​ത്തി​നാ​ണു ഷെ​രീ​ഫ് സ​ന്യാ​സി​യാ​യി ദീ​ക്ഷ സ്വീ​ക​രി​ച്ച​ത്. വി​വാ​ഹി​ത​നും നാ​ലു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണു ഷെ​രീ​ഫ്. ഒ​രു കു​ടും​ബ​സ്ഥ​ൻ പ്ര​ധാ​ന ആ​ചാ​ര്യ​നാ​കു​ന്ന​തു ലിം​ഗാ​യ​ത്ത് മ​ഠ​ത്തെ സം​ബ​ന്ധി​ച്ച് അ​പൂ​ർ​വ​ത​യാ​ണ്.