സിറോക്സ് മുൻ റിസർച്ചറായ ടെസ്ലർ, ആപ്പിൾ, യാഹൂ, ആമസോണ്‍ തുടങ്ങിയ പ്രമുഖ കന്പനികൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1997 വരെയാണ് ഇദ്ദേഹം ആപ്പിളിൽ പ്രവർത്തിച്ചത്. സ്റ്റീവ് ജോബ്സിനെ ആപ്പിൾ കന്പനിയിലേക്കു റിക്രൂട്ട് ചെയ്തത് ടെസ്ലറായിരുന്നു.
ക്വിക്ടൈം, ആപ്പിൾസ്ക്രിപ്റ്റ്, ബിൽ അക്കിൻസന്റെ ഹൈപ്പർ കാർഡ് തുടങ്ങിയ മക്കിന്റോഷ് സോഫ്റ്റ്വെയറുകളുടെ നിർമാണത്തിൽ ടെസ്ലർ വലിയ പങ്കുവഹിച്ചു.
1945-ലാണ് ടെസ്ലറുടെ ജനനം. 1960-ൽ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി. സിറോക്സിൽ റിസർച്ച് സ്റ്റാഫായി പ്രവർത്തിക്കുന്പോഴാണ് കട്ട്, കോപ്പി, പേസ്റ്റ് തുടങ്ങിയ ഓപ്പറേഷനുകൾ അദ്ദേഹം കണ്ടുപിടിക്കുന്നത്.