കോ​ണ്‍​ഗ്ര​സി​നൊ​രു സ്ഥി​രം അധ്യക്ഷൻ വേ​ണ്ടേ? ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് സ​ന്ദീ​പ് ദീ​ക്ഷി​ത്ത്

02:04 PM Feb 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ​ ഗാ​ന്ധി സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​ട​ക്കാ​ല അധ്യക്ഷയായി സോ​ണിയ ​ഗാ​ന്ധി വ​ന്നെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നൊ​രു സ്ഥി​രം അധ്യക്ഷൻ വേ​ണ്ടേ? ചോ​ദി​ക്കു​ന്ന​ത് അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷീ​ല ദീ​ക്ഷി​ത്തി​ന്‍റെ മ​ക​നും മു​ൻ എം​പി​യു​മാ​യ സ​ന്ദീ​പ് ദീ​ക്ഷി​ത്ത്.

പാ​ർ​ട്ടി​യി​ലെ മുതിർന്ന നേ​താ​ക്ക​ളാ​രും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശു​ഷ്കാ​ന്തി കാ​ണി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഒ​രു ദേ​ശീ​യ ദി​നപ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ന്ദീ​പ് ദീ​ക്ഷി​ത്ത് ഈ ​അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​ത്.

പ്ര​സി​ഡ​ന്‍റാ​കാ​ൻ യോ​ഗ്യ​ത​യു​ള്ള എ​ട്ടോ​ളം പേ​രെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ലു​ണ്ട്. എ​ന്നി​ട്ടും മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഒ​രു​മി​ച്ചി​രു​ന്ന് ഒ​രു തീ​രു​മാ​നം എ​ടു​ക്കാ​ത്ത​തി​ൽ ത​നി​ക്ക് അ​ത്ഭു​തം തോ​ന്നു​ന്നു​വെ​ന്ന് സ​ന്ദീ​പ് പ​റ​ഞ്ഞു.

അ​മ​രീ​ന്ദ​ർ​ സിം​ഗ്, അ​ശോ​ക് ഗെ​ലോ​ട്ട്, ക​മ​ൽ​നാ​ഥ്, എ.​കെ.​ആ​ന്‍റ​ണി, പി.​ചി​ദം​ബം​രം, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ തു​ട​ങ്ങി​യ പ്ര​ഗ​ൽ​ഭ​രാ​യ നേ​താ​ക്ക​ൾ പാ​ർ​ട്ടി​ക്കു​ണ്ട്. ഇ​വ​രെ​ല്ലാം പാ​ർ​ട്ടി​യു​ടെ നി​ല​നി​ൽ​പ്പിനായി പ​രി​ശ്ര​മി​ക്കേ​ണ്ട സ​മ​യ​മാ​ണ്. ഇ​വ​ർ​ക്കൊ​ക്കെ ഇ​നി ആ​റോ ഏ​ഴോ വ​ർ​ഷം കൂ​ടി​യേ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ സാ​ധി​ക്കൂ. ബൗ​ദ്ധി​ക​മാ​യ സം​ഭാ​വ​ന​ക​ൾ പാ​ർ​ട്ടി​ക്ക് ന​ൽ​കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​യും. എല്ലാവരും ഒ​ന്നി​ച്ചി​രു​ന്ന പാ​ർ​ട്ടി​ക്ക് പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ത്ത​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യ സോ​ണി​യ ഗാ​ന്ധി ത​ന്നെ പ്ര​സി​ഡ​ന്‍റാ​യി തു​ട​ര​ണ​മെ​ങ്കി​ൽ അ​ങ്ങ​നെ​യു​മാ​വാം. പ​ക്ഷേ, ഇ​തി​ലൊ​ന്നും തീ​രു​മാ​ന​മെ​ടു​ക്കാ​തെ എ​ല്ലാ​വ​രും മാ​റി നി​ൽ​ക്കു​ന്നു. ആ​രാ​ണ് പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ഭ​യ​ത്തോ​ടെ വീ​ക്ഷി​ക്കു​ക​യാ​ണ്.

ഗാ​ന്ധി കു​ടം​ബ​ത്തി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് വേ​ണ്ട എ​ന്ന് രാ​ഹു​ൽ പ​റ​യു​ന്നു​ണ്ട​ങ്കി​ലും മ​റ്റൊ​രു നേ​താ​വി​നെ ക​ണ്ടെ​ത്താ​ൻ പ​ല​ർ​ക്കും മ​ടി​യാ​ണ്. പ്ര​സി​ഡ​ന്‍റാ​കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ പ​ല​രു​മു​ണ്ട്. അ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ തു​ട​ങ്ങേ​ണ്ടി​യി​രി​ക്കു​ന്നു. രാ​ഹു​ൽ ​ഗാ​ന്ധി​യോ വി​ശ്വാ​സ​ത​യു​ള്ള മ​റ്റു നേ​താ​ക്കന്മാരോ ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്നും സ​ന്ദീ​പ് ദീ​ക്ഷി​ത് ആ​വ​ശ്യ​പ്പെ​ട്ടു.