കെഎസ്ആർ​ടി​സി അ​പ​ക​ടം: ചി​കി​ത്സ ചി​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

02:07 PM Feb 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​യ​മ്പ​ത്തൂ​രി​ന​ടു​പ്പ് അ​വി​നാ​ശി​യി​ലെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചി​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ചെ​യ്തി​ട്ടു​ണ്ട്. സ്ഥ​ല​ത്തേ​ക്ക് 20 ആം​ബു​ല​ൻ​സു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ കെഎസ്ആർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​ൾ​പ്പ​ടെ 20 പേ​രാ​ണ് മ​രി​ച്ച​ത്. എ​ല്ലാ​വ​രും മ​ല​യാ​ളി​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.