സേ​ലം-​ബം​ഗ​ളു​രു ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ടം: ആ​റു നേ​പ്പാ​ളി തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു

11:59 AM Feb 20, 2020 | Deepika.com
സേ​ലം: ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റു നേ​പ്പാ​ളി തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. സേ​ലം-​ബം​ഗ​ളു​രു ദേ​ശീ​യ​പാ​ത​യി​ൽ ഓ​മ​ല്ലൂ​രി​നു സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്ത്യ​യി​ലെ ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി നേ​പ്പാ​ളി​ൽ​നി​ന്നെ​ത്തി​യ 32 അം​ഗ സം​ഘ​ത്തി​ലെ ആ​റു പേ​രാ​ണു മ​രി​ച്ച​ത്. ക​ന്യാ​കു​മാ​രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം രാ​ജ​സ്ഥാ​നി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു സം​ഘം.

സേ​ലം ന​രി​പ്പ​ള്ള​ത്തു വാ​ഹ​നം തി​രി​ച്ചു​നി​ർ​ത്ത​വെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ വാ​ൻ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 23 പേ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.