കൃത്യസമയത്ത് ഇയാളെ പിടിച്ചു മാറ്റിയതിനാൽ കാര്യമായ പരിക്കുകളില്ലെന്നും ചെറിയ പരിക്കിനു ചികിത്സ നൽകിയെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച വിനയ് ശർമ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു.
നിർഭയ കേസിലെ പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റാൻ നിർദേശിച്ച് ഡൽഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞ തിങ്കളാഴ്ച പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.