മ​രി​ച്ച 11 പേ​രെ തി​രി​ച്ച​റി​ഞ്ഞു; മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വി​നാ​ശി​യി​ലെ ആ​ശു​പ​ത്രി​യി​ൽ

02:05 PM Feb 20, 2020 | Deepika.com
തി​രു​പ്പു​ർ: തി​രു​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ ഏ​റെ​യും ബ​സി​ന്‍റെ വ​ല​തു​വ​ശ​ത്ത് ഇ​രു​ന്ന​വ​വ​ർ. ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഈ ​വ​ശ​ത്തേ​ക്കാ​ണ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ലോ​റി ഡി​വൈ​ഡ​ർ ത​ക​ർ​ത്തു മ​റു​വ​ശ​ത്തു​കൂ​ടി പോ​യ ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ലോ​റി​യി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യി​രു​ന്നു. ട​യ​റു​ക​ൾ പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.



ബ​സി​ൽ ഇ​ട​തു​ഭാ​ഗ​ത്ത് ഇ​രു​ന്ന​വ​ർ​ക്കു നേ​രി​യ പ​രി​ക്കാ​ണ് ഏ​റ്റ​ത്. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ബ​സി​ന്‍റെ 12 സീ​റ്റു​ക​ളോ​ളം ഇ​ടി​ച്ചു​ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ചി​ല സീ​റ്റു​ക​ൾ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​പോ​യി.

റോ​സ്‌ലി (പാ​ല​ക്കാ​ട്), ഗി​രീ​ഷ് (എ​റ​ണാ​കു​ളം), ഇ​ഗ്നി റാ​ഫേ​ൽ (ഒ​ല്ലൂ​ർ, തൃ​ശൂ​ർ), കി​ര​ണ്‍ കു​മാ​ർ, ഹ​നീ​ഷ് (തൃ​ശൂ​ർ), ശി​വ​കു​മാ​ർ (ഒ​റ്റ​പ്പാ​ലം), രാ​ജേ​ഷ്. കെ (​പാ​ല​ക്കാ​ട്), ജി​സ്മോ​ൻ ഷാ​ജു (തു​റ​വൂ​ർ), ന​സീ​ബ് മു​ഹ​മ്മ​ദ് അ​ലി (തൃ​ശൂ​ർ), കെഎസ്ആർടിസി ഡ്രൈ​വ​ർ ബൈ​ജു, ഐ​ശ്വ​ര്യ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്.

പു​ല​ർ​ച്ചെ 3.15നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 20 പേ​രാ​ണ് മ​രി​ച്ച​ത്. ബ​സി​ൽ ആ​കെ 48 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. 10 പേ​ർ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വി​നാ​ശി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.

എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ആ​ർ എ​സ് 784 ന​ന്പ​ർ ബം​ഗ​ളു​രു-​എ​റ​ണാ​കു​ളം ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഫെ​ബ്രു​വ​രി 17-ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു പോ​യ ബ​സ്, വ്യാ​ഴാ​ഴ്ച പുലർച്ചെ ഏഴിന് കൊ​ച്ചി​യി​ൽ മ​ട​ങ്ങി എ​ത്തി​ച്ചേ​രേ​ണ്ട​താ​യി​രു​ന്നു.