പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രേ ക​വി​ത: ക​ന്ന​ഡ ക​വി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും അ​റ​സ്റ്റി​ൽ

09:20 AM Feb 20, 2020 | Deepika.com
ബം​ഗ​ളു​രു: പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രാ​യ ക​വി​ത​യു​ടെ പേ​രി​ൽ ക​ർ​ണാ​ട​ക​യി​ൽ ക​വി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും അ​റ​സ്റ്റി​ൽ. പൊ​തു​പ​രി​പാ​ടി​ക്കി​ടെ ക​വി​ത ചൊ​ല്ലി​യ ക​വി സി​റാജ് ബി​സാ​ര​ള്ളി​യും ഇ​തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ക​ന്ന​ഡ​നെ​റ്റ് ഡോ​ട്ട് കോം ​എ​ഡി​റ്റ​ർ എ​ച്ച്.​വി. രാ​ജ​ബ​ക്ഷി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ കൊ​പ്പ​ൽ ജി​ല്ല​യി​ലാ​ണു സം​ഭ​വം. ന്ധ​നി​ന്ന ദ​ഖ​ലെ യാ​വ​ഗ നീ​ഡു​ട്ടീ? (നി​ങ്ങ​ളു​ടെ രേ​ഖ​ക​ൾ എ​പ്പോ​ഴാ​ണു ന​ൽ​കു​ക?)’ എ​ന്ന സ്വ​ന്തം ക​വി​ത ക​ഴി​ഞ്ഞ​മാ​സം ഒ​ന്പ​തി​നു ന​ട​ന്ന അ​നെ​ഗു​ണ്ടി ഉ​ത്സ​വ എ​ന്ന സം​സ്കാ​രി​ക ഉ​ത്സ​വ​ത്തി​ൽ സി​രാ​ജ് ബി​സാ​ര​ള്ളി ചൊ​ല്ലി​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ രാ​ജ​ബ​ക്ഷി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ഇ​താ​ണ് അ​റ​സ്റ്റി​നു വ​ഴി​വ​ച്ച​ത്.

യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി ശി​വു അ​രാ​കേ​രി ഗം​ഗാ​വ​തി റൂ​റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ബി​സാ​ര​ള്ളി​യും രാ​ജ​ബ​ക്ഷി​യും ജി​ല്ലാ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.