ഇ​റാ​നി​ൽ കൊ​റോ​ണ ബാ​ധ​യേ​ത്തു​ട​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ച്ചു

02:42 AM Feb 20, 2020 | Deepika.com
ടെ​ഹ്റാ​ൻ: കൊ​റോ​ണ ബാ​ധ​യേ​ത്തു​ട​ർ​ന്ന് ഇ​റാ​നി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. രാ​ജ്യ​ത്ത് ആ​ദ്യം കൊ​റോ​ണ ബാ​ധി​ച്ച ര​ണ്ടു പേ​രാ​ണ് മ​രി​ച്ച​ത്. ഇ​റാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ഉ​പ​ദേ​ഷ്ടാ​വി​നെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഖ്യും ​ന​ഗ​ര​ത്തി​ലു​ള്ള​വ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ഇ​തു​വ​രെ 27 പേ​ർ​ക്കാ​ണ് ഇ​റാ​നി​ൽ കൊ​റോ​ണ ബാ​ധി​ച്ചി​ട്ടു​ള്ള​ത്. നി​ര​വ​ധി​പ്പേ​രെ എ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.